കേരള സംസ്ഥാന പട്ടികജാതി/ പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍
കമ്മീഷന്‍ നല്‍കുന്ന സേവനങ്ങള്‍
1.    ഇന്ത്യന്‍ ഭരണഘടനയുടേയും നിലവിലുള്ള മറ്റു നിയമങ്ങളുടേയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളുടേയും അടിസ്ഥാനത്തില്‍ പട്ടികജാതി/ പട്ടികഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട വ്യക്തികള്‍ക്കും, സമൂഹത്തിനും, സ്ഥാപനങ്ങള്‍ക്കും നിയമസംരക്ഷണവും പരിരക്ഷയും നല്‍കുക.
2.    കേരളത്തിലെ പട്ടികജാതികളുടെയും പട്ടിക ഗോത്രവര്‍ഗ്ഗങ്ങളുടെയും വിവിധങ്ങളായ സംരക്ഷണ വ്യവസ്ഥകളുടെ പ്രവര്‍ത്തനരീതി അന്വേഷിക്കുകയും പരിശോധിക്കുകയും ചെയ്യുക.
3.    കേരളത്തിലെ പട്ടികജാതികളുടെയും പട്ടിക ഗോത്രവര്‍ഗ്ഗങ്ങളുടെയും അവകാശങ്ങളും സംരക്ഷണ വ്യവസ്ഥകളും നിഷേധിച്ചതിനെപ്പറ്റിയുള്ള പരാതികളിന്മേല്‍ അന്വേഷം നടത്തുക.
4.    കേരളത്തിലെ പട്ടികജാതികളുടെയും പട്ടിക ഗോത്രവര്‍ഗ്ഗങ്ങളുടെയും സാമൂഹിക സാമ്പത്തിക വികസനത്തിനുള്ള ആസൂത്രണ നടപടികളില്‍ പങ്കെടുക്കുകയും ഇക്കാര്യങ്ങള്‍ ഉപദേശിക്കുകയും വികസന പുരോഗതി വിലയിരുത്തുകയും ചെയ്യുക.
5.    കേരളത്തിലെ പട്ടികജാതികളുടെയും പട്ടിക ഗോത്രവര്‍ഗ്ഗങ്ങളുടെയും പരാതികള്‍ പരിഗണിക്കുകയും അനുയോജ്യമായ പരിഹാരങ്ങള്‍ സത്വരം സര്‍ക്കാരിനോ, ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുക.
സേവനങ്ങള്‍ ലഭിക്കുന്നതിന് ബന്ധപ്പെടേണ്ട വിലാസം.
രജിസ്ട്രാര്‍
കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍
അയ്യങ്കാളി ഭവന്‍, കനക നഗര്‍
വെള്ളയമ്പലം, തിരുവനന്തപുരം.
പിന്‍ - 695 003
ഫോണ്‍ - 0471  2314544

 
056326